കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റാൻ തീരുമാനം

കൊച്ചി മേയറെ മാറ്റാൻ തീരുമാനം. കൊച്ചി കോർപ്പറേഷനിലെ കോൺഗ്രസ് എ ഗ്രൂപ്പ് കൗൺസിലർമാരും, മുതിർന്ന നേതാക്കളും എറണാകുളം ഗസ്റ്റ് ഹൗസിൽ രഹസ്യ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. യുഡിഎഫ് കൺവീനർ ബന്നീ ബഹനാൻ എം പിയാണ് യോഗത്തിന് നേതൃത്യം നൽകിയത് . സൗമിനി ജയ്നെ 2 ആഴ്ച്ചയ്ക്കുള്ളിൽ രാജിവപ്പിച്ച് ഫോർട്ടുകൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യൂവിനെ മേയറാക്കാനാണ് തീരുമാനം. കൊച്ചിയിൽ ചേർന്ന രഹസ്യ യോഗത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊച്ചി കോർപ്പറേഷന്റെ ഭരണം കോൺഗ്രസിന് ലഭിച്ചപ്പോൾ രണ്ടര വർഷം സാമിനി ജ്യനേയും, രണ്ടര വർഷം ഷൈനീ മാത്യൂവിനേയും മേയറാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ അന്നത്തെ |
കെപിസിസി പ്രസിഡന്റായിരുന്ന വി.എം സുധീരൻ ഈ തീരുമാനം എതിർത്തത്തോടോ സൗമിനി ജയ്ൻ തന്നെ മേയറായി തുടരകുകയായിരുന്നു.ഇതിനിടെ അവസാന ഒരു വർഷമെങ്കിലും മേയറാക്കിയിലെങ്കിൽ താനും കൂടെ ഏതാനും കൗൺസിലർമാരും രാജിവയ്ക്കുമെന്ന് ഷൈനി മാത്യൂ ഭീഷണി മുഴക്കിയതോടെയാണ് കോൺഗ്രസ് എഗ്രൂപ്പ്നേതൃത്യം വെട്ടിലായത്. ഇതോടെ സൗമിനി ജെയനെ മാറ്റാൻ എഗ്രൂപ്പ് നേതാക്കൾ തീരുമാനിച്ചു.

Read Also : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ് ജയ്പാൽ റെഡ്ഡി അന്തരിച്ചു

എറണാകുളം ഗസ്റ്റ് ഹൗസിൽ യുഡിഎഫ് കൺവീനർ ബന്നി ബഹനാൻ, മുൻ മന്ത്രി കെ ബാബു., ഡോമിനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കോർപ്പറേഷനിലെ ഗ്രൂപ്പ് കൺസിലർമാർ രഹസ്യയോഗം ചേർന്നു.Aഗ്രൂപ്പിലെ 18 കൗൺസിലർമാരിൽ സൗമിനി ജയ്നും, ഷൈനി മാത്യൂവും ഒഴികെ മറ്റെലാവരും യോഗത്തിൽ പങ്കെടുത്തു.2 ആഴ്ച്ചയ്ക്കുള്ളിൽ സൗമിനി ജയ് നെ മാറ്റി പകരം ഷൈനി മാത്യുവിനെ മേയറായി തിരഞ്ഞെടുക്കാൻ യോഗത്തിൽ തീരുമാനമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top