Advertisement

പാകം ചെയ്യാനായി ഡ്രസ് ചെയ്ത കോഴി പ്ലേറ്റിൽ നിന്നു ചാടി; ഞെട്ടിത്തരിച്ച് ഇന്റർനെറ്റ് ലോകം: വീഡിയോ

July 28, 2019
Google News 0 minutes Read

കഴുത്ത് മുറിച്ച കോഴിയും പോത്തുമൊക്കെ ഓടുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ പപ്പും പൂടയും പറിച്ച് മാംസം മാത്രമുള്ള ഒരു കോഴി പ്ലേറ്റിൽ നിന്ന് ചാടുന്നത് അവിശ്വസനീയമായ കാഴ്ചയാണ്. ഇത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. റെസ്റ്റോറന്റിൽ പാകം ചെയ്യാൻ വച്ചിരുന്ന ചിക്കൻ പുറത്തേക്ക് ചാടുന്നതാണ് വിഡിയോ. രണ്ടാഴ്ച മുൻപ് ഫ്ലോറിഡ നിവാസിയായ റൈ ഫിലിപ്സാണ് ഈ വിഡിയോ ആദ്യമായി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

റെസ്റ്റോറന്റിലെ മേശപ്പുറത്ത് നിരവധി ഭക്ഷ്യവസ്തുക്കൾ നിരത്തിയിരുന്നു. ഇതിൽ ഒരു പ്ലേറ്റ് ചിക്കനും ഉണ്ടായിരുന്നു. പാചകം ചെയ്യാന്‍ തുടങ്ങുന്നതിനിടെ ചിക്കന്റെ ഒരു ഭാഗം പ്ലേറ്റിൽ നിന്ന് കുതിച്ച് തറയിലേക്ക് വീണു. മേശയ്‌ക്ക് ചുറ്റുമുള്ളവർ ഈ കാഴ്ച കണ്ട് ഭയന്നു വിളിക്കുന്നത് വിഡിയോയിൽ കാണാം.

ഈ വിഡിയോ ഇതുവരെ 1.9 കോടി പേരാണ് കണ്ടത്. രണ്ട് ലക്ഷത്തിലധികം പേർ ഷെയർ ചെയ്തു. എവിടെയുള്ള റെസ്റ്റോറന്റിലാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. പക്ഷേ പ്ലേറ്റിന് സമീപം ദൃശ്യമാകുന്ന ചോപ്സ്റ്റിക്കുകൾ ഇത് ഒരു ജാപ്പനീസ്, ചൈനീസ് അല്ലെങ്കിൽ കൊറിയൻ റെസ്റ്റോറന്റ് ആണെന്ന സാധ്യത നൽകുന്നുണ്ടെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here