ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന കൂപ്പർ ആശുപത്രിയിൽ നിന്ന് മാറ്റി

പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിളെടുക്കുന്ന ആശുപത്രിയിൽ മാറ്റം. ജുഹുവിലെ കൂപ്പർ ആശുപത്രിയിലാണ് നേരത്തെ പരിശോധന തീരുമാനിച്ചിരുന്നതെങ്കിലും അന്വേഷണ സംഘം അവസാന നിമിഷം ആശുപത്രി മാറ്റുകയായിരുന്നു. ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിൽ എത്താനാണ് മുംബൈ പൊലീസ് ബിനോയിയോട് ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.

Read Also; മകനൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം; ബിനോയ് കോടിയേരിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

എന്തുകൊണ്ടാണ് പൊലീസ് അവസാന നിമിഷം ആശുപത്രിയുടെ കാര്യത്തിൽ മാറ്റം വരുത്തിയതെന്ന് വ്യക്തമല്ല. ബിനോയ് ചൊവ്വാഴ്ച തന്നെ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാമ്പിൾ നൽകണമെന്ന് മുംബൈ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഡിഎൻഎ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം കോടതിയിൽ സമർപ്പിക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top