ബ്രസീലിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 57പേര്‍ കൊല്ലപ്പെട്ടു

ബ്രസീലിലെ ജയിലില്‍ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. അള്‍ട്ടമിറ ജയിലിലാണ് സംഭവം. 16 പേരെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
ജയിലിന്റെ ഒരു ഭാഗത്ത് തീ പടരുകയും, പിന്നാലെ പുക ഉയര്‍ന്നതോടെ ശ്വാസം മുട്ടിയാണ് മറ്റ് തടവുകാര്‍ മരിച്ചത്. രണ്ട് ജയില്‍ ജീവനക്കാരെ കലാപകാരികള്‍ തടഞ്ഞുവച്ചെങ്കിലും പിന്നീട് വിട്ടയച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. പ്രദേശിക സമയം രാവിലെ ഏഴുമണിക്കാരംഭിച്ച സംഘര്‍ഷം അഞ്ച് മണിക്കൂറോളം നീണ്ടു. മയക്കുമരുന്ന് മാഫിയാ സംഘങ്ങളായ കമാന്‍ഡോ ക്ലാസ് എയും കമാന്‍ഡോ വെര്‍മില്‍ദോയുമാണ് പരസ്പരം ഏറ്റുമുട്ടിയതെന്ന് പാര സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട 46 തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
200 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രം ശേഷിയുള്ള അള്‍ട്ടമിറ ജയിലില്‍ 309 തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്. മയക്കുമരുന്ന് മാഫിയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ആമസോണ്‍ മേഖലയില്‍ ജയില്‍ കലാപങ്ങള്‍ സ്ഥിരം സംഭവങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള മൂന്നാമത്തെ രാജ്യമാണ് ബ്രസീല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here