Advertisement

മുവാറ്റുപുഴ മുടവൂർ പള്ളിയിൽ യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ തർക്കം

July 30, 2019
Google News 0 minutes Read

മുവാറ്റുപുഴ മുടവൂർ പള്ളിയിൽ യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ തർക്കം. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞതോടെയാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. ജില്ലാ കളക്ടർ ചർച്ച നടത്തിയതോടെ ഓർത്തഡോക്‌സ് വിഭാഗം പ്രതിഷേധ സമരം അവസാനിപ്പിച്ച് പിൻവാങ്ങി.

മൂവാറ്റുപുഴ മുടവൂർ സെന്റ് ജോർജ് പള്ളി നിലവിൽ യാക്കോബായ സഭയുടെ നിയന്ത്രണത്തിലാണ്. പള്ളിയിലെ അംഗങ്ങളിൽ യാക്കോബായ പക്ഷത്തിനാണ് ഭൂരിപക്ഷം. എന്നാൽ സഭാതർക്കത്തിലെ സുപ്രീം കോടതി മുടവൂർ പള്ളിക്കും ബാധകമാണ്. ഇതോടെയാണ് പള്ളിയുടെ നിയന്ത്രണമേറ്റെടുക്കാൻ ഓർത്തഡോക്‌സ് വിഭാഗം ശ്രമം ആരംഭിച്ചത്. പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് പക്ഷത്തെ യാക്കോബായ വിഭാഗം വിശ്വാസികൾ തടഞ്ഞു.

കോടതി വിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ പള്ളി വിട്ടു കൊടുക്കില്ലെന്നും സമീപത്ത് ഓർത്തഡോക്‌സ് വിഭാഗം വേറെ പള്ളി സ്ഥാപിച്ച് ആരാധന നടത്തുന്നുണ്ടെന്നു മാണ് എതിർ ഭാഗത്തിന്റെ നിലപാട്.

രണ്ടാഴ്ചയ്ക്കകം പള്ളിയിൽ പ്രവേശിക്കാൻ ക്രമികരണം ഒരുക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയെന്ന് ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു. ഉറപ്പ് പാലിച്ചില്ലെങ്കിൽ വീണ്ടും സമരം നടത്താനാണ് തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here