Advertisement

പാകിസ്ഥാനില്‍ പരിശീലന പറക്കലിനിടെ സൈനിക വിമാനം തകര്‍ന്ന് 18 മരണം

July 30, 2019
Google News 0 minutes Read

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ സൈനിക വിമാനം തകര്‍ന്ന് 18 മരണം. 12 പേര്‍ക്ക് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്.

ഗാരിസണ്‍ നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലേക്ക്, ഇന്ന് പുലര്‍ച്ചെയാണ് പരിശീലന പറക്കിലിനിടെ സൈനിക വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ പൈലറ്റുമാരടക്കം അഞ്ച് സൈനികരും 12 പ്രദേശവാസികളുമാണ് മരിച്ചത്. 12 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയെന്ന് റെസ്‌ക്യൂ സംഘ തലവന്‍ ഫറൂഖ് ബട്ട് അറിയിച്ചു. രക്ഷപ്പെട്ടവരില്‍ പലരുടേയും നില അതീവ ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

വിമാനത്തില്‍ നിന്ന് പടര്‍ന്ന തീയാണ് മരണ സംഖ്യ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസേനയുള്ള പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. എന്നാല്‍ അപകട കാരണം വ്യക്തമല്ലെന്ന് പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇസ്ലാമാബാദിന് സമീപത്തുള്ള റാവല്‍പിണ്ടിയിലാണ് പാകിസ്ഥാന്റ സൈനിക ആസ്ഥാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here