മാരിയറ്റിനെ ട്രോളി സൗജന്യമായി പഴം നൽകി താജ് ഹോട്ടൽ

മാരിയറ്റിനെ ട്രോളി താജ് ഹോട്ടൽ സൗജന്യമായി പഴങ്ങൾ നൽകുന്നു. തങ്ങളുടെ അതിഥികൾക്ക് സൗജന്യമായി പഴങ്ങൾ നൽകുന്നതിൽ സന്തോഷമുണ്ടെന്നും, സേവനത്തിനായി റൂം ഡൈനിംഗിനെ ബന്ധപ്പെടാനും താജ് ഹോട്ടൽ അധികൃതർ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ജെഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ നിന്ന് രണ്ട് റോബസ്റ്റ പഴം ഓഡർ ചെയ്ത രാഹുൽ ബോസിന് ഹോട്ടൽ 442 രൂപയുടെ ബിൽ നൽകിയത്. ഇതിനെതിരെ താരം തന്നെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇതിനെ പിന്തുണച്ച് നിരവധി പേർ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.

അതേസമയം, ടാക്‌സ് ഇല്ലാത്ത വസ്തുവിന് അധിക ജിഎസ്ടി ചുമത്തി 442 രൂപ ഈടാക്കിയ മാരിയറ്റിന്റെ നടപടിയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡെപ്യൂട്ടി കമ്മീഷണർ, എക്‌സൈസ് ആന്റ് ടാക്‌സേഷൻ കമ്മീഷണർ മൻദീപ് സിംഗാണ് നോട്ടീസ് നൽകിയതെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top