വേളാങ്കണ്ണിയിലേക്ക് മലബാറിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ

eight train suspended completely

വേളാങ്കണ്ണിയിലേക്ക് മലബാറിൽ നിന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.വാസ്‌കോ ഡി ഗാമയിൽ നിന്നും സാവന്ത്‌വാടി റോഡ് സ്റ്റേഷനിൽ നിന്നുമാണ് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

വാസ്‌കോ ഡി ഗാമ – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 28, സെപ്തംബർ 3 , 6 തീയതികളിൽ ഉച്ചയ്ക്ക് 11.10ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30ന് വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണി -വാസ്‌കോ ഡി ഗാമ സ്പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 29, സെപ്തംബർ 4 , 8 തീയതികളിൽ രാത്രി 8.15ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.30ന് വാസ്‌കോ ഡി ഗാമയിൽ എത്തും.

Read Alsoട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; ഇരുട്ടില്‍ തപ്പി പൊലീസ്

കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top