‘പീഡനത്തിൽ നിന്നും സംരക്ഷണം വേണം’; ദുബായ് ഭരണാധികാരിയുടെ ഭാര്യ യുകെ കോടതിയിൽ

നിർബന്ധിത വിവാഹ പരിരക്ഷാ ഉത്തരവ് ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ-മഖ്തൂമിന്റെ ഭാര്യ ഹയ. 45 വയസ്സുകാരിയായ ഹയ കുട്ടികളുടെ കസ്റ്റഡി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധം വേർപ്പെടുത്തിയതിനു ശേഷം ഉപദ്രവിക്കരുതെന്ന ഉത്തരവും വേണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക ഹിയറിംഗിനായി സെൻട്രൽ ലണ്ടനിലെ കുടുംബ കോടതിയിൽ ഹാജരായതായിരുന്നു ഹായ രാജകുമാരി. പങ്കാളിയില്‍നിന്നോ, മുൻ പങ്കാളിയില്‍നിന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങളില്‍ നിന്നോ ഉണ്ടായേക്കാവുന്ന ലൈംഗിക പീഡനത്തില്‍ നിന്നും ഉപദ്രവത്തിൽനിന്നും പരിരക്ഷ ലഭിക്കാനാണ് നോണ്‍- മോളസ്റ്റേഷൻ ഓർഡറുകൾ.
ഇംഗ്ലണ്ട് ഹൈക്കോടതിയുടെ കുടുംബകോടതി വിഭാഗം പ്രസിഡന്റ് ജസ്റ്റിസ് ആൻഡ്രു മക്ക്ഫർലേൻ ആണ് കേസ് പരിഗണിക്കുന്നത്. ലണ്ടനിലെ റോയൽ കോർട്ട്‌സ് ഓഫ് ജസ്റ്റിസ് കോംപ്ലക്‌സിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണക്ക് ഹാജരാകാതിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും രണ്ട് മക്കളെയും ദുബായിലേക്ക് തിരിച്ചുകൊണ്ടുപോകുവാൻ ഇതേ നടപടികൾ വേണമെന്നാണ് വാദിക്കുന്നത്.
വിവാഹമോചനത്തെയോ സാമ്പത്തികമായ കാര്യങ്ങളെയോ കുറിച്ചല്ല കുട്ടികളുടെ പരിരരക്ഷയുമായി ബന്ധപ്പെട്ട കേസാണ് നടക്കുന്നതെന്ന് ഇരുവരും ഇറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here