ഡിബാല മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്; ലുകാക്കുവിനു പകരം ടീമിലെത്തിയേക്കും

യുവൻ്റസിൻ്റെ അർജൻ്റൈൻ താരം പൗളോ ഡിബാല മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെന്ന് റിപ്പോർട്ട്. റൊമേലു ലുകാക്കുവിനെ യുവൻ്റസിനു നൽകി ഡിബാലയെ ക്ലബിലെത്തിക്കാനാണ് യുണൈറ്റഡിൻ്റെ ശ്രമം. ഡിബാലയുടെ ഏജൻ്റ് യുണൈറ്റഡുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
ടീം വിടണമെന്ന് നേരത്തെ തന്നെ ലുകാക്കു ക്ലബിനെ അറിയിച്ചിരുന്നു. ലുകാക്കുവിനായി രംഗത്ത് ഉണ്ടായിരുന്ന ഇന്റർ മിലാൻ പുതിയ ഓഫറുകൾ നൽകാത്തതോടെയാണ് യുവന്റസുമായി മാഞ്ചസ്റ്റർ ചർച്ച ആരംഭിച്ചിരിക്കുന്നത്. 80 മില്യൺ ആയിരുന്നു യുണൈറ്റഡ് ഇന്റർ മിലാനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുവന്റസിനോട് ഡിബാലയെ മാത്രമാണ് യുണൈറ്റഡ് ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
റൊണാൾഡോ എത്തിയതോടെ ടീമിൽ അവസരം കുറഞ്ഞ ഡിബാല നേരത്തെ തന്നെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഇറ്റലിയിൽ വേറെ ഒരു ക്ലബിനായും കളിക്കാൻ താല്പര്യമില്ലാത്ത ഡിബാല ഇംഗ്ലണ്ടിലേക്ക് വരാൻ തന്നെയാണ് ശ്രമിക്കുന്നത്. നേരത്തെ ഡിബാലയുടെ ഏജന്റ് ടോട്ടനനുമായും ചർച്ചകൾ നടത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here