പെര്‍മിറ്റ് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനവുള്ള സമയപരിധി നീട്ടണമെന്ന് കോണ്‍ട്രാക്റ്റ് കാര്യജ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

സംസ്ഥാനത്തെ പെര്‍മിറ്റ് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം നല്‍കണമെന്ന് കോണ്‍ട്രാക്റ്റ് കാര്യജ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. ഈ വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും, ജിപിഎസ് ആവശ്യാനുസരണം വിപണിയില്‍ ലഭ്യമല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാനത്തെ പെര്‍മിറ്റ് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്നാണ് പ്രധാന ആവശ്യം. ജൂണ്‍ ഒന്നുമുതല്‍ ജിപിഎസ് ഘടിപ്പിക്കണമെന്നാണ് നേരത്തേ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ജിപിഎസ് ഉപകരണങ്ങളുടെ ലഭ്യതക്കുറവുമൂലം പലര്‍ക്കും വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇത് കണക്കിലെടുത്ത് സമയപരിധി നീട്ടിനല്‍കാനാണ് കോണ്‍ട്രാക്റ്റ് ക്യാരജ് ഓപ്പറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ലഭിക്കണമെങ്കില്‍ ഉപകരണം കിട്ടാത്തതിനാലാണ് ജിപിഎസ് ഘടിപ്പിക്കാത്തതെന്നുകാട്ടി വാഹന ഉടമകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.
‘സുരക്ഷാമിത്ര’ എന്ന പദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കിയത്. വാഹനങ്ങളുടെ വേഗം, യാത്രാവഴി എന്നിവയെല്ലാം കണ്‍ട്രോള്‍റൂമിലെ സ്‌ക്രീനില്‍ ലഭിക്കുന്ന വിധത്തിലാണ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here