പ്രമുഖ ഫുട്‌ബോള്‍ സംഘാടകന്‍ എകെ മുസ്തഫ നിര്യാതനായി

പ്രമുഖ ഫുട്‌ബോള്‍ സംഘാടകനും കെഡിഎഫ്എ മുന്‍ വൈസ് പ്രസിഡന്റുമായ കോട്ടൂളി പട്ടേരി ചേരിയമ്മല്‍ എ.കെ മുസ്തഫ (78) നിര്യാതനായി. കെഎസ്ആര്‍ടിസി റിട്ട. ജീവനക്കാരനാണ്. പിതാവ് സി. ഹസ്സന്‍ മാസ്റ്റര്‍ സ്ഥാപിച്ച കോഴിക്കോട്ടെ ആദ്യകാല ഫുട്‌ബോള്‍ ക്ലബായ എച്ച്എംസിഎയിലൂടെ (ഹിന്ദു മുസ്ലിം കൃസ്ത്യന്‍ അസോസിയേഷന്‍) ഫുട്‌ബോള്‍ സംഘാടന രംഗത്ത് മുസ്തഫ സജീവമാകുകയായിരുന്നു.

എച്ച്എംസിഎയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. 15 വര്‍ഷം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയംഗമായും കെഎസ് ആര്‍ടിസി റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

ഭാര്യ പി ഫാത്തിമത്ത് സുഹറ. മക്കള്‍: റുബീന, ഷാജഹാന്‍, ഷമീര്‍, ഷബീദ്, ശംഷീദ്. മരുമക്കള്‍പരേതനായ ബഷീര്‍, നൗഷിദ, സരിജ, ശിഫിന, ഷഫ്ന. ജനാസ നമസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന്പുതിയറ ജുമാ മസ്ജിദില്‍. ഖബറടക്കം കണ്ണംപറമ്പ് ശ്മാശനത്തില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top