Advertisement

ജേക്കബ് തോമസിനെ തിരിച്ചെടുക്കമെന്ന ഉത്തരവ്; ആർഎസ്എസ് പ്രവർത്തകനെ ഡിജിപി സ്ഥാനത്ത് ഇരുത്താനാകുമോ എന്ന് പരിശോധിക്കണമെന്ന് കോടിയേരി

July 31, 2019
1 minute Read

മുൻ ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് പ്രവർത്തകനെ ഡിജിപി സ്ഥാനത്ത് ഇരുത്താനാകുമോ എന്ന് പരിശോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന്
സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിടുന്നത്. ജേക്കബ് തോമസിന്റെ ഹർജിയിലാണ് ഉത്തരവ്.

Read Also : ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്

കേസിൽ വിശദമായി വാദം കേട്ട ശേഷമാണ് കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. അടിയന്തരമായി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ഉത്തരവിലുണ്ട്. രണ്ടു വർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top