അറിവ് ചൂഷണത്തിനെതിരായ ആയുധം, ഒരുമിച്ച് നിന്ന് പോരാടണമെന്ന് അലൈഡ ഗുവേര

അറിവാണ് ചൂഷണത്തിന് എതിരായ ആയുധമെന്ന് ചെ ഗുവേരയുടെ മകൾ ഡോ. അലൈഡ ഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പച്ച ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിന്നു അലൈഡ. സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്യൂബൻ വിപ്ലവത്തിന്റെ 60-ാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അലൈഡ ഗുവേരയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടിയായിരുന്നു കണ്ണൂരിലേത്. ഉപരോധങ്ങളെ ക്യൂബ പ്രതിരോധിക്കുകയാണെന്നും ക്യൂബയ്ക്ക് പിന്തുണ വേണമെന്നും ഒരുമിച്ച് നിന്ന് പോരാടണമെന്നും അലൈഡ പറഞ്ഞു. അലൈഡയ്ക്കുള്ള സ്വീകരണസമ്മേളനവും ക്യൂബൻ ഐക്യദാർഢ്യസമ്മേളനവും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വനിതാ സാംസ്‌കാരിക കൂട്ടായ്മയായ സമതയുടെ 14 പുസ്തകങ്ങൾ അലൈഡ പ്രകാശനം ചെയ്തു. മഹാരാജാസ് കോളേജിൽവെച്ച് കൊല്ലപ്പെട്ട അഭിമന്യുവിന്റെ അമ്മ ഭൂപതി, സൈമൺ ബ്രിട്ടോയുടെ മകൾ കയനില, അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി തുടങ്ങിയവരും ചങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here