ആഷസിന് ഇന്ന് തുടക്കം; ഓസ്ട്രേലിയക്ക് ബാറ്റിംഗ്

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പര ഇന്ന് ആരംഭിക്കും. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ മത്സരം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്.
ലോകകപ്പിൽ ഇംഗ്ലണ്ടിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ ജോഫ്ര ആർച്ചർ ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും ഫൈനൽ ഇലവനിലില്ല. പൂർണമായും പരിക്ക് ഭേദമാവാത്താണ് ജോഫ്രക്ക് തിരിച്ചടിയായത്.
റോറി ബേണ്‍സ്, ജേസണ്‍ റോയ്, ജോ റൂട്ട്, ജോയ് ഡെന്‍ലി, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, മോയീന്‍ അലി, ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചത്. ഡേവിഡ് വാർണർ കാമറൺ ബാൻക്രോഫ്റ്റ്, ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രെവിസ് ഹെഡ്, മാത്യു വെയ്ഡ്, ടിം പെയിൻ, ജെയിംസ് പാറ്റിൻസൺ, പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലൊയോൺ എന്നിവർ ഓസീസിനു വേണ്ടി കളത്തിലിറങ്ങും.
ആഷസിന് തൊട്ടുമുന്‍പ് ലോര്‍ഡിസില്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് വിയര്‍ത്താണ് ജയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 85 റണ്‍സിന് പുറത്തായി നാണക്കേടിലായ ലോക ചാമ്പ്യന്മാര്‍ ആഷസില്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here