ജാതി, മത ചിന്തകൾക്കോ ദേശത്തിന്റെ അതിർ വരമ്പുകൾക്കോ ഇവരുടെ പ്രണയത്തെ തോൽപ്പിക്കാനായില്ല; ഇവരാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന ദമ്പതികൾ

പ്രണയബന്ധം വിവാഹത്തിലേക്കടുക്കുമ്പോൾ പലപ്പോഴും വില്ലൻ വേഷത്തിലെത്തുന്നത് ജാതി,മത ചിന്തകളും, ദേശ-ഭാഷ അതിർവരമ്പുകളുമൊക്കെയാണ്. എന്നാൽ അഞ്ജലിയുടേയും സുന്ദാസിന്റേയും വിഷയത്തിൽ പ്രതിസന്ധികൾ ഇവയിൽ മാത്രം ഒതുങ്ങി നിന്നില്ല….ഇന്ന് ഈ ദമ്പതികളിലേക്കാണ് ലോകത്തിന്റെ ഫോക്കസ്.

അഞ്ജലി ചക്ര ഇന്ത്യക്കാരിയാണ്. സുന്ദാസ് മാലിക്ക് പാകിസ്ഥാൻ സ്വദേശിയും. ഇരുവരും ന്യൂയോർക്കിലാണ് താമസം. അഞ്ജലി ഹിന്ദു മതവിശ്വാസിയും, സുന്ദാസ് ഇസ്ലാം മത വിശ്വാസിയുമാണ്. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മറ്റ് മതസ്ഥരെ വിവാഹം കഴിച്ചാൽ ദുരഭിമാനക്കൊല നടക്കുന്ന ഈ ലോകത്ത് ശത്രുരാജ്യത്ത് നിന്നും മറ്റൊരു മതവിഭാഗത്തിൽപ്പെട്ട തന്റെ പ്രണയിനിയെ വിവാഹം ചെയ്ത് പ്രണയത്തിന് ദേശ-ഭാഷ-ജാതി അതിർവരമ്പുകൾ പ്രശ്‌നമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ദമ്പതികൾ.

മാത്രമല്ല സ്വവർഗാനുരാകത്തെ ഇന്നും അയിത്തത്തോടെ മാത്രം നോക്കി കാണുന്ന സമൂഹത്തെ നോക്കി പുഞ്ചിരിച്ച് തങ്ങളുടെ ദാമ്പത്യ ജീവിതം ആരംഭിച്ചിരിക്കുകയാണ് അഞ്ജലിയും സുന്ദാസും.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top