സ്‌പെഷ്യൽ ചിക്കൻ വിഭവത്തിന് പേര് ‘ അയ്യർ ചിക്കൻ’; പുലിവാല് പിടിച്ച് ഹോട്ടലുടമ; ഒടുവിൽ മാപ്പ്

സ്‌പെഷ്യൽ ചിക്കൻ വിഭവത്തിന് ‘അയ്യർ ചിക്കൻ’ എന്ന് പേര് നൽകി പുലിവാല് പിടിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ഹോട്ടലുടമ. മധുരയിൽ പ്രവർത്തിക്കുന്ന ‘മിലഗു’ എന്ന ഹോട്ടലാണ് ചിക്കൻ വിഭവത്തിന് ‘കുംഭകോണം അയ്യർ ചിക്കൻ’ എന്ന് പേര് നൽകിയത്.

മാംസഭക്ഷണത്തിന് അയ്യർ എന്ന് പേര് നൽകിയതാണ് വിവാദമായത്. ഇതിനെതിരെ ബ്രാഹ്മിൻസ് അസോസിയേഷൻസ് ഉൾപ്പെടെ രംഗത്തെത്തി. വിഭവത്തിന്റെ പേര് മാറ്റണമെന്ന ആവശ്യമാണ് പലരും മുന്നോട്ടുവെച്ചത്. ഇതോടെ പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയതിൽ ക്ഷമാപണം നടത്തിയ ഹോട്ടൽ അധികൃതർ ചിക്കൻ വിഭവത്തിന്റെ പേരും മാറ്റി.

സോഷ്യൽ മീഡിയയിൽ ഉൾപ്പെ സ്‌പെഷ്യൽ ചിക്കൻ വിഭവത്തിന് ‘കുംഭകോണം അയ്യർ ചിക്കൻ’ എന്ന പേര് നൽകിയത് മാറ്റുമെന്ന് ഹിന്ദുസംഘടനകൾക്ക് ഹോട്ടലുടമ ഉറപ്പു നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top