Advertisement

കൊല്ലത്ത് ബാറിനു പുറത്തുണ്ടായ വാക്കുതർക്കത്തിനിടെ മധ്യവയസ്‌കൻ അടിയേറ്റ് മരിച്ചു

August 2, 2019
Google News 1 minute Read

കൊല്ലത്ത് ബാറിന് പുറത്തുണ്ടായ വാക്കു തർക്കത്തിനിടെ മധ്യവയസ്‌കൻ അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കൽ സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് ഇന്ന് വൈകീട്ട് നഗരത്തിലെ ബാറിന് പുറത്തു വെച്ച് രാജുവും വെടിക്കുന്ന് സ്വദേശി ബിപിനും തമ്മിൽ തർക്കമുണ്ടായിരുന്നു.

തർക്കത്തിനിടെ ബിപിൻ കൈ കൊണ്ട് രാജുവിനെ അടിക്കുകയായിരുന്നു. അടിയേറ്റയുടൻ രാജു നിലത്തുവീണു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഘർഷത്തിലുൾപ്പെട്ട യുവാക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here