ഷഹിദ് കപൂറിന്റെ ഈ പരസ്യചിത്രം ഓർമ്മയുണ്ടോ ?

ബോളിവുഡ് താരം ഷാഹിദ് കപൂർ പണ്ട് അഭിനയിച്ച പരസ്യചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ആല എന്ന വാഷിംഗ് ലിക്വിഡിന്റെ പരസ്യത്തിലാണ് ഷാഹിദ് എത്തിയത്. വീട്ടിൽ ഇന്ന് പൂജയുണ്ടെന്നും വെള്ള വസ്ത്രം ധരിക്കണമെന്നും അമ്മ പറയുമ്പോൾ കറയായ വെള്ള വസ്ത്രം ഉയർത്തി കാണിച്ച് പൂജാ ചടങ്ങിൽ നിന്നും ഒഴിവാകാൻ ശ്രമിക്കുകയാണ് താരം. എന്നാൽ ഈ കറ കഴുകി കളയാൻ സാധിച്ചാൽ പകരം നീട്ടി വളർത്തിയ മുടി മുറിക്കാമെന്ന് ഷാഹിദ് അമ്മയുമായി ബെറ്റ് വെക്കുന്നു. ഒടുവിൽ ആല ലിക്വിഡ് ഉപയോഗിച്ച് അമ്മ നിഷ്പ്രയാസം കറ കഴുകി കളയുന്നു. ഈ വെള്ള വസ്ത്രമണിഞ്ഞ് മുടി മുറിച്ച ഷാഹിദ് പൂജയ്‌ക്കെത്തുന്നിടത്ത് പരസ്യം അവസാനിക്കും.

ഇതിന് മുമ്പും ഷാഹിദ് പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോംപ്ലാന്റെ പരസ്യചിത്രത്തിലാണ് ഷാഹിദ് അഭിനയിച്ചിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top