ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാൻ സ്ഥാനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്ക് കോടതിയിൽ നിന്നും തിരിച്ചടി. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനത്തിന് തൊടുപുഴ മുൻസിഫ് കോടതി ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് തുടരുമെന്ന് ഇടുക്കി മുൻസിഫ് കോടതി പറഞ്ഞു.

നേരത്തേ പി ജെ ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം തൊടുപുഴ മുൻസിഫ്‌കോടതി താൽക്കാലികമായി വിലക്കിയിരുന്നു. ഇതിനെതിരെ ജോസ് കെ മാണി വിഭാഗം നൽകിയ ഹർജിയിലാണ് ഇടുക്കി മുൻസിഫ് കോടതിയുടെ നടപടി. തൊടുപുഴ കോടതിയുടെ വിധി ഇടുക്കി മുൻസിഫ് കോടതി പൂർണമായും ശരിവെയ്ക്കുകയായിരുന്നു.

Read more: ജോസ് കെ മാണിക്ക് തിരിച്ചടി; ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്‌റ്റേ ചെയ്തു

ജൂൺ പതിനേഴിനാണ് ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തത്. ചെയർമാനെ തെരഞ്ഞെടുക്കുന്നതിനും തൽസ്ഥാനത്ത് തുടരുന്നതിനുമായിരുന്നു സ്‌റ്റേ. ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനായിരിക്കും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാനുള്ള അധികാരമെന്നും കോടതി വിലയിരുത്തിയിരുന്നു.

സംസ്ഥാന കമ്മിറ്റി ചേർന്നായിരുന്നു ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. മുതിർന്ന നേതാക്കളുടെ അഭാവത്തിൽ ചേർന്ന യോഗത്തിൽ 325 പേർ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് നടപടിയെ ചോദ്യം ചെയ്ത് ജോസഫ് വിഭാഗം കോടതിയെ സമീപിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More