വിൻഡീസിന് തകർച്ച; അഞ്ചാം വിക്കറ്റും നഷ്ടമായി

ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തിൽ  വിൻഡീസിന് ബാറ്റിംഗ്‌ തകർച്ച. സ്‌കോർ ബോർഡ് തുറക്കും മുമ്പേ  ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസിന് 6 ഓവർ
പിന്നിടുന്നതിന് മുൻപ് തന്നെ  നാല് വിക്കറ്റ് കൂടി നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ വെസ്റ്റ് ഇൻഡീസ് 7.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്.

ജോൺ കാംപെൽ(0), എവിൻ ലൂയിസ്(0), നിക്കോളാസ് പൂരൻ(20), ഷിമ്രോൺ ഹെറ്റ്മയർ (0),റോവ്മാൻ പവൽ(4) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി നവദീപ് സെയ്‌നി രണ്ടും വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ,ഖലീൽ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റ്  ഇൻഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top