‘ദേജാവൂ’, ആ അനുഭവം എന്തുകൊണ്ടാണെന്ന് ടൈംലൂപ് പറയും

ദേജാവൂ എന്താണെന്ന് പലർക്കും അറിവുള്ള കാര്യമാണ്. എന്തെങ്കിലും ഒരു കാര്യം നമ്മുടെ ജീവിതത്തിൽ മുൻപ് എപ്പോഴോ നടന്നതായി തോന്നുന്ന അനുഭവമാണ് ദേജാവൂ. എന്നാൽ അത് എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരം ചിന്തയിൽ നിന്നും ഉടലെടുത്ത ആശയത്തെ പരീക്ഷണാർത്ഥം അവതരിപ്പിക്കുകയാണ് ‘ടൈംലൂപ്’ എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു കൂട്ടം ചെറുപ്പക്കാർ.

സയൻസ്-ഫിഷൻ ത്രില്ലറായാണ് ഷോർട് ഫിലിം അവതരിപ്പിച്ചിരിക്കുന്നത്. ഹൃഷോൺ
പി എസ് ആണ് ദേജാവൂ സംവിധാനം ചെയ്തിരിക്കുന്നത്. വിവേക് അനിരുദ്ധ്, ഷാനിഫ് മരക്കാർ, മാധവ് ശിവ, ഹൃഷികേശ് പി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹൃശികേശ് പിഎസാണ് എഡിറ്റിങ് അമർനാഥ് നിർവഹിച്ചിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top