ഭാര്യയെ പന്തയംവെച്ചു; തോറ്റപ്പോൾ സുഹൃത്തിനും ബന്ധുവിനും ബലാത്സംഗത്തിന് വിട്ടു നൽകി ഭർത്താവ്

മദ്യ ലഹരിയിൽ ഭാര്യയെവെച്ച് ഭർത്താവ് പന്തയം നടത്തി. പന്തയത്തിൽ തോറ്റതോടെ ഭാര്യയെ സുഹൃത്തും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്തു. ഭർത്താവിന്റെ അനുവാദത്തോടെയാണ് യുവതിയെ സുഹൃത്തും ബന്ധുവും ബലാത്സംഗത്തിനിരയാക്കിയത്. ഉത്തർപ്രദേശിലാണ് നടുക്കുന്ന സംഭവം നടന്നത്.
യുവതിയുടെ ഭർത്താവും സുഹൃത്തും ബന്ധുവും മദ്യപിച്ചു കഴിഞ്ഞാൽ പന്തയത്തിലേർപ്പെടുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. ദമ്പതികൾ താമസിക്കുന്ന ഫഌറ്റിലാണ് സ്ഥിരമായി മദ്യപാനം നടക്കുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ മദ്യപാനം നടന്നു. പതിവുപോലെ പന്തയം നടത്തി പണം നഷ്ടമായതോടെ ഭാര്യയെ പന്തയം വെയ്ക്കുകയായിരുന്നു. ഇതോടെ സുഹൃത്തും ബന്ധുവും ചേർന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
സംഭവത്തിന് പിന്നാലെ യുവതി ബന്ധുവിന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തി ഭർത്താവ് മാപ്പു പറയുകയും യുവതി അയാൾക്കൊപ്പം പോകുകയും ചെയ്തു. വഴിയിൽവെച്ച് കാറിൽ കയറിയ സുഹൃത്തും ബന്ധുവും വീണ്ടും യുവതിയെ ബലാത്സംഗം ചെയ്തു. ഭർത്താവിന്റെ അനുവാദത്തോടെയാണ് വീണ്ടും ബലാത്സംഗം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here