Advertisement

ഭൂമിയുടെ സുന്ദര ചിത്രങ്ങളുമായി ചന്ദ്രയാന്‍2

August 4, 2019
Google News 1 minute Read

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രയാന്‍ 2 ബഹിരാകാശത്തു നിന്നെടുത്ത ഭൂമിയുടെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിട്ടു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ എടുത്ത ചിത്രങ്ങളാണ് ഐ എസ് ആര്‍ ഒ ട്വിറ്ററില്‍ പങ്കുവെച്ചത്.

‘ഇന്നലെ പകര്‍ത്തിയ ഭൂമിയുടെ സുന്ദര ചിത്രങ്ങള്‍’എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ ട്വിറ്ററില്‍ പങ്കുവെച്ചത്. പേടകത്തില്‍ ഘടിപ്പിച്ച എല്‍ 14 ക്യാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയുടെ ദൂരക്കാഴ്ചകളാണ് ചിത്രത്തില്‍. ചന്ദ്രയാന്‍2 അയച്ച ഭൂമിയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ പല ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍പ് പുറത്തുവിട്ടതടക്കമുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.

ഇതിനിടെയാണ് യഥാര്‍ത്ഥ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ തന്നെ പങ്കുവെച്ചത്. ചന്ദ്രയാന്‍2 ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുകയാണ്. അടുത്ത ഘട്ടത്തില്‍ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് മാറും. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2 പേടകവുമായി ജിഎസ്എല്‍വിയുടെ മാര്‍ക്ക് ത്രിഎംവണ്‍ റോക്കറ്റ് പറന്നുയര്‍ന്നത്. സെപ്റ്റംബര്‍7ന് പേടകത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here