ഷുഹൈബ് വധക്കേസിലെ ഹൈക്കോടതി വിധി മ്ലേച്ഛം; ജഡ്ജിയുടെ തലയ്ക്ക് വെളിവുണ്ടോയെന്നും കെ.സുധാകരൻ

ഹൈക്കോടതിക്കെതിരെ വിമർശനവുമായി കെ സുധാകരൻ എം.പി. ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കേണ്ടെന്ന ഹൈക്കോടതി വിധി മ്ലേച്ഛമെന്ന് സുധാകരൻ പറഞ്ഞു. ഇത്തരം നിലവാരമില്ലാത്ത വിധി പ്രസ്താവം ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തും.

ജഡ്ജിയുടെ തലയ്ക്ക് വെളിവുണ്ടോയെന്നും കെ.സുധാകരൻ ചോദിച്ചു. അസംകാരനായ വക്കീൽ വന്നപ്പോൾ കോടതിയുടെ മനസ്സുമാറിയെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ ഒരു പൊതുയോഗത്തിലായിരുന്നു ഹൈക്കോടതിക്കെതിരെയുള്ള കെ സുധാകരന്റെ പരാമർശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top