ഐഎഎസുകാര്‍ ദൈവമല്ല അവര്‍ മനുഷ്യര്‍ തന്നെയെന്ന് മന്ത്രി ജി സുധാകരന്‍

ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ട രാമന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ജി സുധാകരന്‍.
ഐഎഎസുകാര്‍ ദൈവമല്ല അവര്‍ മനുഷ്യര്‍ തന്നെയാമെന്നും ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
ഐഎഎസ് ഉദ്യോഗസ്ഥര്‍ രാത്രി 12 മണിക്ക് വെള്ളം അടിച്ച് വണ്ടിയോടിക്കുന്ന മണ്ടത്തരം കാട്ടിയാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഐഎഎസ് എന്നത് ഒരു മത്സര പരീക്ഷ മാത്രമാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിക്കുകയായിരുന്നു. കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് ശനിയാഴ്ച വൈകീട്ടോടെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ശ്രീറാം ചികിത്സയില്‍ കഴിയുന്ന കിംസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീറാം വെങ്കിട്ടരാമന്‍ അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്നും മദ്യപിച്ചിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന വഫാ ഫിറോസ് രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here