കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ പദവിയില്‍ വിട്ടുവീഴ്ച ചെയ്ത് സമയവായത്തിനില്ലെന്ന് റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ പദവിയില്‍ വിട്ടുവീഴ്ച ചെയ്ത് സമയവായത്തിനില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ സംസ്ഥാന കമ്മിറ്റിയാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തെന്നും റോഷി അവകാശപ്പെട്ടു.
കേരള കോണ്‍ഗ്രസ് എമ്മിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി കഴിഞ്ഞെന്നും ഇനി വിട്ടുവീഴ്ചക്കില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. രണ്ട് എംപിമാരും രണ്ട് എംഎല്‍എമാരുമുളള തങ്ങളാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കും. പാര്‍ട്ടിക്ക് ഇപ്പോള്‍ വേണ്ടത് യുവ നേതൃത്വമാണെന്നും റോഷി അഗസ്റ്റിന്‍ ട്വന്റി ഫോറിന്റെ ത്രീസിക്റ്റിയില്‍ പറഞ്ഞു.
കെഎം മാണിയുടെ മരണശേഷം അനുസ്മരണം നടത്താന്‍ പോലും ചില മുതിര്‍ന്ന നേതാക്കള്‍ തയ്യാറായില്ലെന്നും റോഷി വിമര്‍ശിച്ചു. സമവായ ചര്‍ച്ചകള്‍ പൊളിച്ചത് പിജെ ജോസഫിന്റെ കര്‍ക്കശ നിലപാടാണ്. പാര്‍ട്ടി ഒന്നാണെന്നും, സമയമാകുമ്പോള്‍ വിഷയത്തില്‍ യുഡിഎഫ് ഇടപെടുമെന്നും റോഷി അഗസ്റ്റിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ജോസഫ് വിഭാഗത്തിനൊപ്പം നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് സിഎഫ് തോമസ് തെറ്റ് തിരുത്തി മടങ്ങി വരുമെന്നാണ് പ്രതീക്ഷയെന്നും റോഷി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here