Advertisement

എസ്എംഎല്‍- ബിആര്‍ഡി നിക്ഷേപ തട്ടിപ്പ്; നീതി ആവശ്യപ്പെട്ട് ഇന്‍വെസ്റ്റേഴ്‌സ് ടീം ഫോര്‍ ജസ്റ്റിസ്

August 4, 2019
Google News 1 minute Read

എസ്എംഎല്‍- ബിആര്‍ഡി നിക്ഷേപ തട്ടിപ്പിനിരയായവര്‍ നീതി ആവശ്യപ്പെട്ട് ഇന്‍വെസ്റ്റേഴ്‌സ് ടീം ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. ഓഹരികള്‍ക്ക് വിലയിടിവ് കാണിച്ച് നിക്ഷേപകരെ വഞ്ചിച്ച എസ്എംഎല്‍-ബിആര്‍ഡി കമ്പനി ഉടമകള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

ഇന്‍വെസ്റ്റ് ചെയ്യുന്ന തുകക്ക് 18% വാര്‍ഷിക വരുമാനം നല്‍കാമെന്ന വാഗ്ദാനനത്തില്‍ നിക്ഷേപകരെ വഞ്ചിച്ചെന്നാണ് ആരോപണം.കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ
ഇരുന്നൂറില്‍ പരം കേസുകള്‍ നിലവിലുണ്ടെങ്കിലും പൊലീസ് നടപടി കൈക്കൊള്ളുന്നില്ലെന്നും  പദ്ധതിയില്‍ വന്‍തുക നിക്ഷേപം നടത്തിയവര്‍ ആരോപിച്ചു.

കുട്ടികളുടെ വിവാഹ ആവശ്യാര്‍ഥവും മറ്റുമായി ഓഹരി വാങ്ങിക്കൂട്ടിയവരാണ് തട്ടിപ്പിനിരയായത്. വന്‍തുക ഇതുവഴി തട്ടിപ്പ് നടത്തിയിട്ടും രാഷ്ട്രീയക്കാരുടേയും മറ്റും തണലില്‍ കമ്പനി ഡയറക്ടേഴ്‌സ് വിലസുകയാണെന്നും ഉടനടി വിഷയത്തില്‍ വേണ്ടപ്പെട്ടവര്‍ ഇടപെട്ട് പരിഹാരം കാണണമെന്നും ഇന്‍വെസ്റ്റേഴ്‌സ് ടീം ഫോര്‍ ജസ്റ്റിസ് ആവശ്യപ്പെട്ടു.

നിലവില്‍ നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് കമ്പനിയെ സമീപിക്കുമ്പോള്‍ തുക തിരികെ നല്‍കാനാകില്ലെന്ന നിലപാടാണ് കമ്പനിയുള്ളത്. ഇതില്‍ പ്രതിഷേധിച്ചാണ് തൃശൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here