ഗെയിലിന്റെയും യുവിയുടെയും തകർപ്പൻ ഡാൻസ്; വീഡിയോ വൈറൽ

ഗ്ലോബൽ ടി-20 കാനഡ നടന്നു കൊണ്ടിരിക്കുകയാണ്. പല ടീമുകളിലായി പല പ്രമുഖ താരങ്ങളും കളിക്കുന്നു. ക്രിസ് ഗെയിൽ, ബ്രണ്ടൻ മക്കല്ലം, ഷാഹിദ് അഫ്രീദി, സുനിൽ നരേൻ തുടങ്ങിയ നിരവധി കളിക്കാർക്കൊപ്പം മറ്റൊരു രാജ്യത്തെ ആഭ്യന്തര ടി-20 ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി യുവരാജും കാനഡയിൽ ടി-20 കളിക്കുന്നുണ്ട്. കളത്തിനകത്ത് പരസ്പരം പോരടിക്കുമെങ്കിലും പുറത്ത് ഇവർ സുഹൃത്തുക്കളാണ്. അതിൻ്റെ തെളിവെന്നോണം യുവിയുടെയും ഗെയിലിൻ്റെയും തകർപ്പൻ ഡാൻസ് വൈറലാവുകയാണ്.

ടിവി അവതാരക എറിൻ ഹോളണ്ട് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇവരുടെ നൃത്തച്ചുവടുകൾ പങ്കു വെച്ചത്. ഒരു പഞ്ചാബി സോംഗിനാണ് ഇരുവരും ചുവടു വെക്കുന്നത്. വീഡിയോക്കൊപ്പം ‘ആരാണ് നന്നായി കളിച്ചത്?’ എന്ന ചോദ്യവുമുയർത്തിയാണ് എറിൻ്റെ ട്വീറ്റ്. ട്വീറ്റ് വളരെ വേഗം വൈറലായി. 10 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ളൂവെങ്കിലും നിരവധി പേരാണ് ഈ വീഡിയോ പങ്കു വെച്ചത്.

ഇന്നലെ നടന്ന മത്സരങ്ങളിൽ യുവരാജ് നായകനായ ടൊറൻ്റോ നാഷണൽസ് പരാജയപ്പെട്ടിരുന്നു. ബാറ്റിംഗിൽ അർദ്ധസെഞ്ചുറിയും ബൗളിംഗിൽ ഒരു വിക്കറ്റുമായി ഓൾറൗണ്ട് മികവ് കാഴ്ച വെച്ചെങ്കിലും യുവിക്ക് ടീമിനെ ജയിപ്പിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top