കുവൈറ്റ് -ഇറാഖ് അതിര്‍ത്തി പ്രദേശങ്ങളില്‍ എണ്ണ ഖനനത്തിനു സംയുക്ത സാധ്യത

കുവൈറ്റ് -ഇറാഖ് അതിര്‍ത്തി പ്രദേശത്തെ എണ്ണപാടങ്ങളില്‍ സംയുക്ത ഖനനത്തിനുള്ള സാധ്യത തെളിയുന്നു. ഇത് സംബന്ധിച്ച സാങ്കേതിക പഠനത്തിനായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. പഠനം രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ വെച്ചാണ് കുവൈറ്റിന്റെയും , ഇറഖിന്റെയും പ്രതിനിധികള്‍ കുവൈറ്റ് -ഇറാഖ് അതിര്‍ത്തി പ്രദേശത്തെ എണ്ണപാടങ്ങളിലെ സംയുക്ത ഖനനത്തിനുള്ള സാങ്കേതിക പഠനത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചത്.
ബ്രിട്ടീഷ് എനര്‍ജി ഉപദേശക സ്ഥാപനമായ ഇ ആര്‍സിഇ ആയിരിക്കും ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തുക .
കുവൈറ്റ് എണ്ണ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് തലാല്‍ നാസര്‍ അല്‍ സബയും ഇറാഖ് എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം കരാറുകളുടെയും, ലൈസന്‍സിംഗ്‌ന്റെയും ഡയറക്ടറേറ്റ് മേധാവി അബ്ദുല്‍മഹ്ദി അല്‍ അമീദിയും കരാര്‍ ഒപ്പിട്ടു.
ഇറക്കുമായുള്ള കുവൈറ്റിന്റെ സഹകരണഅം കൂടുതല്‍ ശക്തമാക്കാനുള്ള കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബയുടെ നിര്‍ദേശപ്രകാരമാണ് കരാര്‍ യാഥാര്‍ത്ഥ്യം ആയതെന്നു ഷേക്ക് തലാല്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here