Advertisement

മുംബൈയില്‍ മഴക്കെടുതില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

August 5, 2019
Google News 0 minutes Read

മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ മരണം അഞ്ചായി. ഇന്ന് മാത്രം 18 തീവണ്ടികള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ലോക്മാന്യതിലക്, തിരുവനന്തപുരം, നേത്രാവതി എക്പ്രസ് തുടങ്ങിയവയും റദ്ദാക്കിയവയില്‍പ്പെടും.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളില്‍ 100 മുതല്‍ 250 മില്ലിമീറ്റര്‍ വരെ മഴയാണ് ലഭിച്ചത്. പാല്‍ഗര്‍, താനെ, റായ്ഗഡ് മേഖലകളില്‍ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും ഇന്നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ട്. തീവണ്ടികള്‍ റദ്ദാക്കുകയും വഴി തിരിച്ച് വിടുകയും ചെയ്തതിനെ തുടര്‍ന്ന് ലോക് മാന്യതിലക് റെയിവെ സ്റ്റേഷനില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്.

ട്രാക്കുകളില്‍ വെള്ളം കുറഞ്ഞതിനെ തുടര്‍ന്ന് ഭൂരിപക്ഷം റൂട്ടുകളിലും ലോക്കല്‍ തീവണ്ടികള്‍ ഓടി തുടങ്ങിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനായി സംസ്ഥാനത്ത് നാവിക വ്യോമ സേനകളുടെ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി മഴ തുടരുമെന്നു തന്നെയാണ് കാലാവസ്ഥാ പ്രവചനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here