കണ്ണൂര്‍ സിറ്റി റൗഫ് വധം; പൊലീസ് ആയുധം കണ്ടെടുത്തു

കണ്ണൂര്‍ സിറ്റിയിലെ റൗഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതകത്തിന് ഉപയോഗിച്ച വാള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് ആയുധം കണ്ടെത്തിയത്. അറസ്റ്റിലായ പ്രതി നിസ്സാമുദ്ദീനുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ആയുധം കണ്ടെടുത്തത്.
റൗഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലപാതക സംഘത്തിലെ പ്രധാന പ്രതി നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സച്ചിന്‍ ഗോപാല്‍ വധക്കേസിലെ പ്രതിയായ ഇയാള്‍ റൗഫിനെ മുന്‍പും ആക്രമിച്ചിട്ടുണ്ട്. വൈറ്റപ്പള്ളി സ്വദേശിയായ റൗഫിനെ ജൂലൈ 28ന് ആറംഗ സംഘം വെട്ടി പരിക്ക് ഏല്‍പ്പിക്കുകയായിരുന്നു.
2016 ഒക്ടോബര്‍ 13ന് എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റും പാചക തൊഴിലാളിയുമായ
എം ഫാറൂഖിനെ കൊലപ്പെടുത്തിയ പ്രതിയാണ് റൗഫ്. പൊലീസ് നോക്കി നില്‍ക്കെ പട്ടാപ്പകല്‍ ഫാറൂഖിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഇതിനു ശേഷം പൊലീസ് അറസ്റ്റു ചെയ്ത ഇയാള്‍ക്കെതിരേ നിരന്തരം ഭീഷണികളുണ്ടായിരുന്നു. സ്ഥലത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും അവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും റൗഫ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതിനു ശേഷം ബംഗളൂരില്‍ നിന്നും കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ ഇയാള്‍ അറസ്റ്റിലായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here