ദുബായിൽ ജല,വൈദ്യുത വിതരണ രംഗത്ത് തടസ്സങ്ങളുണ്ടായാൽ പരിഹരിക്കാൻ സ്മാർട്ട് റെസ്‌പോൺസ് വെഹിക്കിൾ സർവീസ് തുടങ്ങി

ജല,വൈദ്യുത വിതരണ രംഗത്ത് തടസ്സങ്ങളുണ്ടായാൽ ഉടൻ പരിഹരിക്കാൻ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി സ്മാർട്ട് റെസ്‌പോൺസ് വെഹിക്കിൾ സർവീസ് ആരംഭിച്ചു. ദീവ സിഇഒ സയീദ് മുഹമ്മദ് അൽ തായർ ഉദ്ഘാടനം ചെയ്തു. തകരാറുകൾ പരിഹരിക്കാനുള്ള ഉപകരണങ്ങൾ, പ്രഥമ ശുശ്രൂഷാ സാമഗ്രികൾ, യുപിഎസ്, ചെറിയ ജനറേറ്റർ, കുഴിയെടുക്കാനുള്ള ഉപകരണങ്ങൾ, പമ്പുകൾ, പൈപ്പുകൾ തുടങ്ങിയവയെല്ലാമുള്ള വാഹനമാണ് സജ്ജമാക്കിയിരിക്കുന്നത്.

തകരാറുകൾ വരാനുള്ള സാധ്യത അറിയാനുള്ള ഉപകരണങ്ങളും വാഹനത്തിലുണ്ട്. ദീവ സ്മാർട് ആപ്, വെബ്‌സൈറ്റ് എന്നിവയ്ക്കു പുറമേയാണ് ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാനുള്ള പുതിയ സംവിധാനം. സാങ്കേതിക തകരാറുകൾ ഉണ്ടായാൽ ഇനി ഉടൻ തന്നെ ഈ വാഹനം സ്ഥലത്തെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top