ലോകകപ്പ് യോഗ്യത; ഇന്ത്യൻ ടീമിൽ നാലു മലയാളികൾ

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ആദ്യ ഘട്ട ഇന്ത്യൻ ടീമിൽ നാലു മലയാളികൾ. 34 പേരടങ്ങിയ ടീമിലാണ് നാലു മലയാളി താരങ്ങൾ ഉൾപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ്, എടികെ താരങ്ങളായ അനസ് എടത്തൊടിക, ജോബി ജസ്റ്റിൻ, പൂനെ സിറ്റി താരം ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത്.

സെപ്തംബർ അഞ്ചിന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പത്തിന് ഖത്തറിനെതിരെയും മത്സരമുണ്ട്. ഈ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടീം ഇനിയുംക് ചുരുങ്ങുമെങ്കിലും സഹൽ, അനസ്, ആഷിഖ് എന്നിവർ ടീമിലുണ്ടാവുമെന്നത് ഉറപ്പാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More