Advertisement

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്നു; പൂനെയിൽ കാർ മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

August 6, 2019
Google News 9 minutes Read

മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. ദുരിത ബാധിത പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയുടെ കൂടുതൽ അംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കഴിഞ്ഞ ദിവസം പൂനെയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കാണാതായ കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി.കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വൈശാഖ് നമ്പ്യാരുടെ മൃതദേഹമാണ് പൊലീസും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.

വൈശാഖും മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തും സഞ്ചരിച്ച കാർ ഞായറാഴ്ച്ച രാത്രി കൊയിന ഡാമിലേക്കുള്ള വഴിയിൽ കൊക്കയിലേക്ക് മറയുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ പൂനെ – ബാംഗ്ലൂർ ഹൈവേയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നാസിക്,പാൽഘർ,റായിഗഡ് എന്നീ ജില്ലകളിൽ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ മുംബൈ നഗരത്തിൽ മഴയ്ക്ക് താൽക്കാലിക ശമനമായതോടെ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here