ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ലക്‌നൗവിൽ നിന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയ ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ ആണെങ്കിലും നേരിയ പുരോഗതിയെന്ന് റിപ്പോർട്ടുകൾ.

ഇന്നലെ രാത്രിയാണ് പെൺക്കുട്ടിയെയും അഭിഭാഷകനെയും വിമാനമാർഗം ഡൽഹിയിലെത്തിച്ചത്. അഭിഭാഷകന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അഭിഭാഷകൻ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Read Also : ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

അതേസമയം, പെൺക്കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിബിഐ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top