‘ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്’; സുഷ്മാ സ്വരാജിന്റെ അവസാന ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു മുൻ വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ അവസാന വാക്കുകൾ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ ബില്ലിനെ സ്വാഗതം ചെയ്ത സുഷ്മ സ്വരാജ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു.
സുഷ്മയുടെ വാക്കുകൾ ഇങ്ങനെ :
‘നരേന്ദ്ര മോദി ജി…നന്ദി പ്രധാന മന്ത്രി. വളരെയധികം നന്ദി. എന്റെ ജീവിതത്തിൽ ഈ ദിവസത്തിനായാണ് ഞാൻ കാത്തിരുന്നത്. ‘
प्रधान मंत्री जी – आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji – Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019
കഴിഞ്ഞ മോദി മന്ത്രിസഭയിലെ ‘സ്റ്റാർ മിനിസ്റ്റർ’ എന്നാണ് സുഷ്മയെ വിശേഷിപ്പിച്ചിരുന്നത്. പലപ്പോഴും വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാർക്ക് താങ്ങായും തണലായും, വളരെ വേഗം പ്രശ്‌ന പരിഹാരം നടത്തിയും വിദേശകാര്യ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും മുഖം നൽകി സുഷ്മ സ്വരാജ്.
മോദിയുടെ രണ്ടാം വരവിൽ എന്നാൽ സുഷഅമ ഒപ്പമുണ്ടായില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രിസഭയിൽ നിന്നും സ്വയം മാറി നിൽക്കുകയായിരുന്നു.
അൽപ്പം മുമ്പാണ് സുഷ്മ സ്വരാജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അൽപ്പ സമയത്തിനകം തന്നെ ഹൃദയാഘആതം മൂലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസിൽ രാത്രി 11 ഓടെയായിരുന്നു അന്ത്യം.
ഡല്‍ഹിയുടെ ആദ്യ വനിത മുഖ്യമന്ത്രിയും 16മത് ലോകസഭയിലെ ക്യാബിനറ്റ് മന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടി അംഗവും, 15-മത് ലോകസഭയില്‍ പ്രതിപക്ഷനേതാവുമായിരുന്നു സുഷമാ സ്വരാജ്. ലോക്‌സഭയിലെ വളരെ മുതിര്‍ന്ന നേതാവുകൂടിയാണ്. പത്ത് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്.
ഹരിയാന നിയമസഭ കണ്ട ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന സ്ഥാനവും സുഷമാ സ്വരാജിനുള്ളതാണ്. ഹരിയാന നിയമസഭയില്‍, ദേവിലാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേവലം 25 വയസ്സായിരുന്നു പ്രായം.
1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. ഹരിയാനയില്‍ ബി.ജെ.പി-ലോക്ദള്‍ സഖ്യത്തിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ദേവിലാല്‍ ആയിരുന്നു മുഖ്യമന്ത്രി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയര്‍ത്തി. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. മുതിര്‍ന്ന മന്ത്രിമാരും നേതാക്കളും ഡല്‍ഹി എയിംസിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here