യുവതിക്കും സുഹൃത്തിനും നേരെ സദാചാര അക്രമണം നടത്തിയ കേസിലെ പ്രതി സജിവാനന്ദനെ കോടതി റിമാഡ് ചെയ്തു

വയനാട് അമ്പലവയലില്‍ യുവതിക്കും സുഹൃത്തിനും നേരെ സദാചാര അക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യ പ്രതി സജിവാനന്ദനെ കല്‍പ്പറ്റ കോടതി റിമാഡ് ചെയ്തു. ഒളിവില്‍ കഴിഞ്ഞ സജിവാനന്ദനെ കര്‍ണ്ണാടയില്‍ നിന്നാണ് പൊലീസ് കഴിഞ്ഞ ദിവസംപിടി കൂടിയത്. സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് പ്രധാന പ്രതി പിടിയിലാവുന്നത്.
രണ്ടാഴ്ച്ചയായി കര്‍ണ്ണാടകയിലെ സുഹൃത്തുകളുടെ തോട്ടത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന സജിവാനന്ദനെ പ്രത്യക അന്വേഷണ സംഘം പിടികൂടിയതിനു പിന്നാലെ ഇന്നു രാവിലെ അമ്പലവയല്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലിനുശേഷം ബത്തേരി കോടതിയില്‍ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് കോടതി ഇയാളെ റിമാന്റ് ചെയ്തു.
അതേ സമയം കേസില്‍ പൊലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമ്പലവയല്‍ സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ റോയി എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്.
യുവതി താമസിച്ച ലോഡ്ജിലെത്തി സജിവാനന്ദനൊപ്പം പീഡിപ്പിക്കാന്‍ ശ്രമിച്ച ലോഡ്ജ് നടത്തിപ്പുകാരന്‍ വിജയകുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജൂലായ് 22നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തമിഴ്നാട് സ്വദേശികളായ യുവതിയെയും യുവാവിനെയും കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സജി വാനന്ദന്‍ നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നേരത്തെ തമിഴ്നാട്ടിലെത്തി യുവതിയില്‍ നിന്നും യുവാവില്‍ നിന്നും പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here