അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ

ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ മുംബൈ ടീമിൽ. വിസ്സി ട്രോഫിക്കു വേണ്ടിയുള്ള 15 അംഗ ടീമിലാണ് അർജുൻ ഉള്‍പ്പെട്ടിരിക്കുന്നത്.

19 വയസ്സുകാരനായ അര്‍ജുന്‍ ഇടം കയ്യൻ ബാറ്റ്സ്മാനും മീഡിയം പേസ് ബൗളറുമാണ്. നേരത്തെ മുബൈ ടി-20 ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അർജുൻ ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി നെറ്റ്‌സില്‍ പന്തെറിയുവാനുള്ള അവസരവും അര്‍ജുന് ലഭിച്ചിട്ടുണ്ട്.

ആന്ധ്രാപ്രദേശില്‍ ഓഗസ്റ്റ് 22 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More