വൈറ്റില മേൽപ്പാലത്തിൽ ചെന്നൈ ഐഐടിയുടെ പരിശോധന; വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറും

വൈറ്റില മേല്‍പ്പാലത്തില്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള വിധഗ്ദ സംഘം പരിശോധന നടത്തി. പാലത്തിന്റെ കോണ്‍ക്രീറ്റിന് മതിയായ ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തത്തിലാണ് പരിശോധന. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് വൈകാതെ കെമാറുമെന്ന് ഐഐടി സംഘം പ്രതികരിച്ചു.
നിര്‍മാണത്തിലിരിക്കുന്ന വൈറ്റില മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റിങില്‍ അപാകതയുണ്ടെന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വികെ ഷൈലമോള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോണ്‍ക്രീറ്റ് മിക്‌സിന് ഗുണനിലവാരമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നാലെ ക്രമക്കേട് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് വിവാദമായതോടെയാണ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് വീണ്ടും ഗുണനിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചെന്നൈ ഐഐടിയിലെ പി നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈറ്റിലയിലെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിക്കും.
പാലത്തിന്റെ കോര്‍ ടെസ്റ്റിനായി കുസാറ്റില്‍ നിന്നുള്ള സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു. വിജിലന്‍സ് വിഭാഗം ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുതായുള്ള പണികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കുണ്ടന്നൂല്‍ മേല്‍പാലത്തിലും ഐഐടി സംഘം പരിശോധന നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here