Advertisement

കശ്മീർ വിഷയം; ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

August 7, 2019
Google News 0 minutes Read

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ച് അഡ്വക്കറ്റ് എം എൽ ശർമയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നാണ് പൊതുതാൽപര്യഹർജിയിലെ ആരോപണം. രാഷ്ട്രപതിയുടെ വിജ്ഞാപനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് കോടതിയിൽ അയോധ്യാകേസ് പരിഗണിക്കുന്നതിനാൽ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരിക്കും വിഷയം അവതരിപ്പിക്കുക. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അഭിഭാഷകനായ എം.എൽ. ശർമ ആവശ്യപ്പെടും. വിജ്ഞാപനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here