റിസര്‍വ് ബാങ്കിന്റെ മൂന്നാം ദ്വൈമാസ വായ്പാനയ പ്രഖ്യാപനം ഇന്ന്

റിസര്‍വ് ബാങ്കിന്റെ മൂന്നാം ദ്വൈമാസ വായ്പാനയ പ്രഖ്യാപനം ഇന്ന്. തുടര്‍ച്ചയായ നാലാം തവണയും നിരക്കിളവ് പ്രതീക്ഷയിലാണ് വ്യവസായ ലോകം.

കാല്‍ ശതമാനം നിരക്കിളവാണ് പ്രതീക്ഷിക്കുന്നത്. വാഹന വിപണിയിലുള്‍പ്പെടെ മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ പണലഭ്യത ഉറപ്പ് വരുത്താനുള്ള നയമായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന. ഫെബ്രുവരി മുതലുള്ള കാലയളവില്‍ 75 അടിസ്ഥാന പോയിന്റുകളുടെ കുറവ് ആര്‍ബിഐ വരുത്തിയിരുന്നു. ഈ നിരക്കിളവിന്റെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More