Advertisement

ട്രെയിനിൽ മയക്കുമരുന്ന് കലർന്ന ഐസ്‌ക്രീം നൽകി വിദ്യാർത്ഥിനിയെ ടിടിഇ പീഡിപ്പിച്ചതായി പരാതി

August 7, 2019
Google News 1 minute Read

ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കലർന്ന ഐസ്‌ക്രീം നൽകി റെയിൽവേ ജീവനക്കാർ പീഡിപ്പിച്ചതായി പരാതി. ഡൽഹി-റാഞ്ചി രാജധാനി എക്‌സ്പ്രസിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ടിക്കറ്റ് എക്‌സാമിനറും പാൻട്രി ജീവനക്കാരും ചേർന്ന് മയക്കുമരുന്ന് കലർന്ന ഐസ്‌ക്രീം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.

വിദ്യാർത്ഥിനിയുടെ സുഹൃത്തായ പെൺകുട്ടിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതികൾ രക്ഷപ്പെട്ടാൽ ഇത്തരം സംഭവങ്ങൾ ഇനിയും തുടരുമെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും പെൺകുട്ടിയുടെ ട്വീറ്റിൽ പറയുന്നു. റെയിൽവേ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. സംഭവത്തിൽ ഒരു ടിക്കറ്റ് എക്‌സാമിനറെയും പാൻട്രി ജീവനക്കാരനായ വെയിറ്ററെയും റെയിൽവേ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിനും റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here