ആലപ്പുഴ-എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

eight train suspended completely

ആലപ്പുഴ -എറണാകുളം റൂട്ടിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. നാളെ പുലർച്ചെയുള്ള ചെന്നൈ ഗുരുവായൂർ എക്‌സ്പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തും. മറ്റ് ട്രെയിൻ സർവീസുകളുടെ കാര്യം നാളെ തീരുമാനിക്കും.

നേരത്തെ റെയിൽപാതയിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതലെന്ന നിലയിൽ ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു.

Read Also : ആലപ്പുഴയിൽ ട്രാക്കിൽ മരങ്ങൾ വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

തീവണ്ടി പാതയിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് പതിച്ചതും വെള്ളം കയറിയതുമാണ് എക്‌സ്പ്രസ് ട്രെയിനുകൾ ഉൾപ്പടെ എല്ലാ സർവീസുകളും നിർത്തി വെയ്ക്കാൻ കാരണമായത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More