മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആശുപത്രിയിൽ; നില അതീവ ഗുരുതരം

മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആശുപത്രിയിൽ. ഹൃദ്രോഗത്തെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കാർഡിയോ-ന്യൂറോ വിഭാഗത്തിൽ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും അദ്ദേഹത്തെ സന്ദർശിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top