ലഡാക്കിൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് ധോണി

ഈ സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ്
ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എംഎസ് ധോണിയെന്ന് റിപ്പോർട്ട്.
നിലവിൽ ദക്ഷിണ കശ്മീരിലെ 106 ടിഎ ബറ്റാലിയനിൽ സേവനം അനുഷ്ഠിക്കുന്ന ധോണി,
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തുന്ന ആദ്യ വ്യക്തിയായിരിക്കും. ജൂലൈ 31നാണ് ധോണി ബറ്റാലിയണിൽ എത്തിയ ധോണിയുടെ സേവനം ഓഗസറ്റ് 15 വരെയാണ്. നാളെ ധോണി ലേയിലേക്ക് തിരിക്കും.
Read Also : ഗയാനയിൽ ‘പന്ത’ടിച്ച് തകർത്തത് ധോണിയുടെ റെക്കോർഡ്
സൈനികർക്കൊപ്പം ഫുട്‌ബോളും വോളിബോളും കളിച്ച്, ധോണി അവർക്ക് പ്രചോദനം നൽകുന്നുണ്ടെന്ന് മുതിർന്ന സാനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കടുത്ത പരിശീനങ്ങളോടും ധോണി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 വരെ ധോണി കശ്മീർ താഴ്‌വരയിൽ ഉണ്ടാകുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here