പുഴ കര കവിഞ്ഞൊഴുകിയപ്പോൾ ആംബുലൻസിനു വഴികാട്ടിയായി ബാലൻ; വീഡിയോ

പുഴ കര കവിഞ്ഞൊഴുകിയപ്പോൾ പാലത്തിൽ കുടുങ്ങിയ ആംബുലൻസിനു വഴികാട്ടിയായി ബാലൻ. കർണാടകയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവത്തിൻ്റെ വീഡിയോ അടക്കം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കർണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. മഴയിൽ നിറഞ്ഞൊഴുകിയ കൃഷ്ണ നദി, പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലൻസ് എത്തിയത്. പുഴയേത്, പാലമേത് എന്ന സംശയത്തിൽ ഡ്രൈവർ കുഴങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിനു മുന്നിൽ ഓടി ബാലൻ വഴി കാട്ടിയത്. അരയോളം വെള്ളത്തിൽ ഇത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത്. ഓടി ഇക്കരെയെത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ച് കൂട്ടുന്നതും കാണാം.

വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് ബാലനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ബാലന്‍ ധീരതയ്ക്കുള്ള അവാര്‍ഡിന് അർഹനാണെന്നാണ് ആളുകൾ പറയുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More