കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു; ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 270; ക്യാമ്പിലുള്ളത് 35883 പേർ

കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ 270 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. 10,520 കുടുംബങ്ങളിൽ നിന്ന് 35883 ആളുകളാണ് ക്യാമ്പുകളിൽ ഉള്ളത്.
മഴക്കെടുതിയിൽ നിരവധി പേരാണ് ക്യാമ്പുകളിലേക്ക് മാറിയിരിക്കുന്നത്.
കോഴിക്കോട് വടകര, കൊയിലാണ്ടി, താമരശ്ശേരി, മാവൂർ, ഫാറൂഖ്, പെരുവയൽ തുടങ്ങി ജില്ലയിൽ 270 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങൾ എത്തുന്നത്. വീടുകളിൽ മുഴുവൻ വെള്ളം കയറിയതോടെയാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്.
Read Also : മഴക്കെടുതി; സംസ്ഥാനത്ത് എട്ട് ട്രെയിനുകൾ കൂടി റദ്ദാക്കി
സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജില്ലയിലെ പലഭാഗങ്ങളിലും ഇപ്പോഴും മഴ കനത്തു പെയ്യുകയാണ്. അതുകൊണ്ടുതന്നെ വെള്ളം പൂർണ്ണമായി ഇറങ്ങി താമസയോഗ്യം ആയാൽ മാത്രമേ ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here