Advertisement

കോഴിക്കോട് ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് ഒരാൾ മരിച്ചു

August 10, 2019
0 minutes Read

കോഴിക്കോട് കല്ലായിയിൽ ബൈക്കിന് മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചു. കല്ലായി ഫ്രാൻസിസ് റോഡ് നിത നിവാസിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് സാലു (52) ആണ് മരിച്ചത്. കല്ലായി പാലത്തിലാണ് അപകടം ഉണ്ടായത്.

മുഹമ്മദ് സാലുവിന് ഒപ്പമുണ്ടായിരുന്ന മകൾക്ക് കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇരുവരും ബൈക്കിൽ വരുമ്പോൾ മരം ഇവരുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് തൊട്ടു പിന്നാലെ വന്ന ഓട്ടോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മറിഞ്ഞുവീണ മരം റോഡിൽ നിന്ന് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top