നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട്. മധ്യ കേരളത്തിൽ നിലവിൽ മഴ അൽപ്പം കുറഞ്ഞ് നിൽക്കുകയാണ്. എന്നാൽ മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.
ഓഗസ്റ്റ് 11ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നീ ജില്ലകളിലും ഓഗസ്റ്റ് 12 ന് ഇടുക്കി,മലപ്പുറം, കോഴിക്കോട് , വയനാട് ,കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, ഓഗസ്റ്റ് 14 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓഗസ്റ്റ് 13 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും, ഓഗസ്റ്റ് 14 ന് എറണാകുളം ,കോഴിക്കോട് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here